Let noble thoughts come to us from every side.

Menu
School Building

കുലപതി ഡോ. കെ. എം മുൻഷി 1938-ൽ സ്ഥാപിച്ചതാണ് ഭാരതീയ വിദ്യാ ഭവൻ.
ഭാരതത്തിലും വിദേശ രാജ്യങ്ങളിലുമായി 200 -ലധികം വിദ്യാഭ്യാസ സ്ഥാപനങ്ങളാണ് ഭാരതീയ വിദ്യാ ഭവനുകീഴിൽ പ്രവർത്തിക്കുന്നത്. മൂന്നു ലക്ഷത്തിൽപരം വിദ്യാർത്ഥികൾ ഈ സ്ഥാപനങ്ങളിൽ പഠിക്കുന്നു.

മുംബൈ ആസ്ഥാനമായി പ്രവർത്തിക്കുന്ന ഭാരതീയ വിദ്യാ ഭവൻ, ജേർണലിസം, മാനേജ്‌മെന്റ്‌ തുടങ്ങിയ വിഷയങ്ങളിൽ ഡിപ്ലോമാ ക്ലാസുകൾ നടത്തുക എന്ന ഉദ്ദേശത്തോടെ 1992-ലാണ് കോട്ടയം കേന്ദ്രം ആരംഭിച്ചത് .

കേരളത്തിൽ മാത്രം 20-തോളം കേന്ദ്രങ്ങളും, അവയുടെ കീഴിൽ പ്രവർത്തിക്കുന്ന 30-ൽപരം വിദ്യാഭ്യാസ സ്ഥാപനങ്ങളും നടത്തുന്ന ഭാരതീയ വിദ്യാ ഭവൻ, കേരളത്തിലെ വിദ്യാഭ്യാസ മേഖലയ്ക്ക് നൽകിയ സംഭാവനകൾ, ആ മേഖലയിൽ പല മാറ്റങ്ങൾക്കും വഴിതെളിച്ചു.

2016-ൽ കോട്ടയം കേന്ദ്രം, മീനച്ചിൽ ആറിന്‍റെ തീരത്ത് ഒരു വിദ്യാലയത്തിന് - ഭവാൻസ്‌ വിദ്യാ മന്ദിർ - അടിത്തറയിടുകയും, PLAYSCHOOL, LKG, UKG എന്നീ വിഭാഗങ്ങൾ ആരംഭിക്കുകയും ചെയ്തു. വിദ്യാഭാസത്തിന് എന്നും പ്രാധാന്യം നൽകുന്ന കോട്ടയം താലൂക്കിലെ ജനങ്ങളുടെ പ്രോത്സാഹനവും, സഹകരണവും, നിരന്തരമായ അഭ്യർത്ഥനയുടേയും ഫലമായി ഭവാൻസ്‌ വിദ്യാ മന്ദിർ ഇന്നിപ്പോൾ PLAYSCHOOL, LKG, UKG എന്നിവയ്ക്കുപുറമെ, 1 മുതൽ 7 വരെയുള്ള ക്ളാസുകളും ആരംഭിച്ചുകഴിഞ്ഞു.

The Bharathiya Vidya Bhavan started its Kottayam Kendra in 1992.
As a humble beginning it offered Diploma Course in Journalism and Public Relation.
Now the Kottayam Kendra has taken up a new initiative of starting its school, Bhavans Vidya Mandir, in an aesthetically planned environment on the banks of meenachil river.
Started with smart kids in PLAYSCHOOL, LKG and UKG.
We are growing into a bigger institution this year with classes I to VII.
geriatric Course